Wednesday, April 16, 2008

ഒരു റിയാലിറ്റി ഷോ(ക്ക്‌)


സമയം രാത്രി 12:00 മണി.. ഔസേപ്പച്ചായന്‍ നല്ല ഉറക്കത്തിലായിരുന്നു.
പെട്ടന്നാണ്‌ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയത്‌... ട്രീണീം.. ട്രീണീം....

ഔസേപ്പച്ചായന്‍ ചാടിയെണീറ്റു. ഫോണിലേക്കു തുറിച്ചു നോക്കി. ആകെപ്പാടെ തലക്ക്‌ ഒരു മരവിപ്പ്‌, പതുക്കെ ബൂട്ടായി വരുന്നതെ ഉള്ളൂ.. രാത്രി ,ചാനലുകളിലെ പ്രേത സീരിയലുകളെല്ലാം കണ്ടിട്ടാണ്‌ കിടന്നത്‌.
ആകെപ്പാടെ ഒരു വെപ്രാളം... വെറയല്‌... ഫോണ്‍ കെടന്ന് അടിയോടടി..

ആരാണാവോ ഈ പാതിരാത്രീല്? ചാടി ഫോണ്‍ എടുത്തു... ഹ്‌ .ഹ.. ഹലൊ....
ഗാഢമായ ഉറക്കത്തില്‍ നിന്നെണീറ്റ കാരണം ശബ്ദം പെട്ടന്ന് പുറത്തേക്കു വന്നില്ല..
അപ്പുറം നിശബ്ദം. കാതോര്‍ത്തു, ഒരു വല്ലാത്ത നിശബ്ദത. ഔസേപ്പച്ചായന്റെ നെഞ്ചിടിപ്പ് കൂടി.

അല്‌പം കഴിഞ്ഞപ്പോള്‍ അപ്പുറത്തു നിന്നും ഒരു പാട്ടൊഴുകി വരുന്നു... അതും ഒരു സ്ത്രീ ശബ്ദത്തില്‍ !


“ഓ.....ഓ..... ഓ ....ഓ.........”
“പുതുമഴയായ്‌ വന്നൂ നീ‍ ........”
“പുളകം കൊണ്ടു പോതിഞ്ഞൂ നീ......”
“ഒരേ മനസായി നാം .............. ”
“ഉടലറിയാതെ , ഉയിരറിയാതെ... ......”
“അണയൂ നീയെന്‍ ജീവനില്‍.....”


അച്ചായന്‍ വിറച്ചു പോയി .
ഹെന്റമ്മോ !!!!!! ആകാശഗംഗ....അറിയാതെ ശബ്ദം പുറത്തുവന്നു.
പെട്ടന്ന് പാട്ടു നിന്നു.

ഹലൊ ഹലൊ ആരാ ഇതു ? അപ്പുറത്ത്‌ നിന്നൊരു ചോദ്യം
ഹതു കൊള്ളാം !!! എന്നെ വിളിച്ച്‌ പാട്ടുപാടി പേടിപ്പിച്ചതും പോര ഇപ്പൊ ആരാന്നൊ ? ഇതാരാ?

ഞാന്‍ ലക്ഷ്മി..

ലക്ഷ്മിയൊ? ഏത് ലക്ഷ്മി?

ഇതു 2233445 അല്ലെ?

2233445 അല്ലല്ലൊ...ഇതു 2233446 ആണ്‌..

അയ്യൊ സോറി... നമ്പര്‍ മാറി പോയി.

നമ്പര്‍ മാറിപോയൊ? എന്തൊന്ന് മാറിപ്പോയി ? നീയെന്തിനാ കൊച്ചേ പാതിരാത്രിക്ക്‌ എന്നെ വിളിച്ച്‌ കണ്ട പ്രേതങ്ങളുടെ പാട്ടൊക്കെ പാടി പേടിപ്പിക്കുന്നത്‌ ?ഞാനിപ്പം പേടിച്ച്‌ കാഞ്ഞുപോയേനെമാരുന്നല്ലോ.......

അയ്യൊ ചേട്ടാ ഒരബ്ബദ്ധം പറ്റീതാ..
ഞാന്‍ ശെരിക്കും ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടി, അവരു റ്റിവിയില്‍ കാണിച്ച നംബറില്‍ വിളിച്ച്‌ പാടിയതാ.. നമ്പര്‍ മാറിപ്പോയി.. ക്ഷമിക്കണം!!!

അതു ശരി..അതിനു നിനക്കീ പാതിരാത്രി തന്നെ വിളിക്കണോ കൊച്ചെ? പകല്‍ സമയത്തെങ്ങാണും വിളിച്ചാപ്പോരെ?

രാതി 12:00 മണി കഴിഞ്ഞാകുമ്പോള്‍ അധികം തിരക്കുണ്ടാവില്ലല്ലൊ എന്നു കരുതി..

എന്തായാലും എന്റെ നല്ല ജീവന്‍ പോയി .ഫോണ്‍ വച്ചിട്ടു പോയിക്കിടന്നുറങ്ങു കൊച്ചേ.....

ഠപ്പ്‌ ... അപ്പുറത്ത്‌ ഫോണ്‍ കട്ടാകുന്ന ഒച്ച...

ഔസേപ്പച്ചായന്‍ നെടുവീര്‍പ്പിട്ടു,ആകെപ്പാടെ വിയര്‍ത്തു കുളിച്ചു..

ഹെന്റെ കര്‍ത്താവെ ! ഈ ചാനലുകാരെ ക്കൊണ്ടു തോറ്റല്ലൊ !! വൈകുന്നെരം റ്റിവി വെക്കാന്‍ പറ്റൂല്ല..
ഒള്ള ദൈവങ്ങളും പ്രേതങ്ങളും എല്ലം എറങ്ങി നടക്കുവല്ലെ.
അതു കണ്ടു പേടിച്ചു കിടന്നപ്പോളാ... ഒരു റിയാലിറ്റി ഷൊ...

പാട്ടു മത്സരം ആയതു ഭാഗ്യം !!!
ആ ഡാന്‍സ്‌ ഷോക്കാരെങ്ങാനും രാത്രി വിളിച്ചുണര്‍ത്തി "ഒരു മുറൈ വന്തു പാര്‍ത്തായ" ,അവതരിപ്പിച്ചിരുന്നെല്‍ , ഞാന്‍ ഇപ്പൊ ഈ ഭൂമീന്നുതന്നെ എലിമിനേറ്റായിപ്പോയേനെ ... ഹാവൂ.... .


22 comments:

കുറ്റ്യാടിക്കാരന്‍|Suhair said...

ഓ.. എന്റെ കമന്റാണല്ലോ ആദ്യം തന്നെ...

നന്നായിട്ടുണ്ട്.

ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ ഇതു ഷോക്ക് തന്നെ

ഘടോല്‍കചന്‍ said...

ഈ റിയാലിറ്റിക്കാരെക്കൊണ്ട് തോറ്റു....... ഹി ഹി

Rare Rose said...

ഹി..ഹി..ഇതു കലക്കീട്ടാ...:)

...പാപ്പരാസി... said...

ഹാ...ഹ്ഹ..ഹ്ഹി..ചിരീച്ചു

കുഞ്ഞന്‍ said...

നല്ലൊരു കൊട്ടാണല്ലൊ കൊടുത്തത്..

ഷോ ഒരു ഷോക്ക് തന്നെയാണേ...!

കരീം മാഷ്‌ said...

കൊള്ളാം

Rafeeq said...

:) കൊള്ളാം.. :)

കാനനവാസന്‍ said...

കുറ്റ്യാടിക്കാരാ, ഈ കത്തി വായിച്ച് ആദ്യം തന്നെ അഭിപ്രായം പറഞ്ഞതിന് നന്ദി....

ബാജി മാഷെ , സന്തോഷം.

പ്രിയ , അതെ ഇത് ചെറിയൊരു ഷോക്ക് തന്നെ.

ഘടോല്‍കചാ, പിന്നില്ലാതെ.

Rare Rose , :) :)

പാപ്പരാസി , സന്തോഷം മാഷെ.

കുഞ്ഞന്‍ , :) അതെയതെ.

കരീം മാഷ് ,നന്ദി.

RaFeeQ , സന്തോഷം.

പൊറാടത്ത് said...

അയ്യപ്പാ.. കലക്കി

ഗീത said...

കാനനവാസാ സൂപ്പര്‍. ചിരിപ്പിക്കാന്‍ കഴിയുക എന്നതു തന്നെയാണ് ഏറ്റവും വലിയ കഴിവ്‌ ....
ഇനിയും ഇതുപോലത്തെ ധാരാളം പോസ്റ്റുകള്‍ വരട്ടേ....

siva // ശിവ said...

so nice one...

കാനനവാസന്‍ said...

പൊറാടത്ത് മാഷെ , നന്ദി

ഗീത ചേച്ചി ,സന്തോഷം.

sivakumar , :)

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Aluguel de Computadores, I hope you enjoy. The address is http://aluguel-de-computadores.blogspot.com. A hug.

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ... ങും..ങും.. ഇഷ്ടായി ഇഷ്ടായി..

:-)

അരുണ്‍ കരിമുട്ടം said...

ദയവായി സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗിലൂടൊന്ന് കയറണേ,
അഭിപ്രായം അറിയിക്കണേ
http://kayamkulamsuperfast.blogspot.com/

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹ ഹ , ഇത് കലക്കി,

ശ്രീ said...

നല്ല അനുഭവം
:)

ആർപീയാർ | RPR said...

ങ്ങളു കൊള്ളാല്ലോ......

Anonymous said...


http://www.spokeo.com/

Anonymous said...


http://kaalaam.blogspot.com/2008/04/blog-post_291.html