Saturday, November 17, 2007

'പത്തനംതിട്ട' ,ചില വിശേഷങ്ങള്‍

പത്തനംതിട്ട ,പാതി മലനാടും ബാക്കി പാതി ഇടനാടും ചേര്‍ന്ന ഞങ്ങളുടെ നാടിണ്റ്റെ ചില വിശേഷങ്ങള്‍. ശ്രീ മണികണ്ഠണ്റ്റെ പാദസ്പര്‍ശനമേറ്റ പന്തളവും, പല പല വ്യക്തികളുടെ പേരില്‍ പ്രസിദ്ധമായ അടൂരും, പട്ടണ പ്രദേശമായ തിരുവല്ലയും, വള്ളംകളിക്കും ലോഹക്കണ്ണാടിക്കും പേരുകേട്ട ആറന്‍മുളയും പിന്നെ മറ്റു പ്രദേശങ്ങളും കൂടിചേര്‍ന്നാല്‍ പത്തനംതിട്ടയായി.


1982 നവംബര്‍ 1 ം തീയതിയാണു പത്തനംതിട്ടജില്ല രൂപം കൊണ്ടത്‌ . അതായത്‌ ഇക്കൊല്ലം 25ം പിറന്നാല്‍ ആഘോഷിക്കുന്നു.



ആറന്‍മുള വള്ളംകളി

കുറെയേറെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പത്തനംതിട്ടയില്‍ ഉണ്ട്‌ അതും വിവിധ മതവിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. അവയില്‍ പ്രധാനപ്പെട്ടവയാണ്‌ ശബരിമല, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം ,പരുമല പള്ളി, മഞ്ഞനിക്കര പള്ളി, കൊടുമണ്‍ ചിലന്തിയംബലം ഏന്നിവ. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട്‌ കണ്‍വന്‍ഷനുകള്‍ ആണ്‌ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത കണ്‍വന്‍ഷന്‍ ആയ മാരാമണ്‍ കണ്‍വന്‍ഷനും കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത കണ്‍വന്‍ഷന്‍ ആയ ചെറുകോല്‍പ്പുഴ ഹിന്ദുമതകണ്‍വന്‍ഷനും. ഇവ രണ്ടും പുണ്യനദിയായ പമ്പയുടെ തീരത്താണു നടക്കുന്നത്‌.

5 comments:

മൂര്‍ത്തി said...

കുറെ സ്പെയ്സ് അധികം കിടക്കുന്നു ഈ പോസ്റ്റില്‍ എന്നു തോന്നുന്നു.ഇവ രണ്ടും പുണ്യനദിയായ പമ്പയുടെ തീരത്താണു നടക്കുന്നത്‌. എന്നതിനുശേഷം. അത് കളഞ്ഞാല്‍ നന്നായിരിക്കും. “ത്” കഴിഞ്ഞ ശേഷം കഴ്സര്‍ കൊണ്ടു വെച്ച് കുറച്ച് ഡിലിറ്റ് കീ അടിച്ചു നോക്കുക..പോസ്റ്റ് മൊത്തം അടിച്ചു പോയാല്‍ ഞാന്‍ ഉത്തരവാ‍ദി അല്ല. Sraddhichchu cheyyuka :)

കാനനവാസന്‍ said...

അഭിപ്രായം പറഞ്ഞതിന്‌ നന്ദി മൂര്‍ത്തിയേട്ടാ... :)
അത്‌ ഞാനും ശ്രദ്ധിച്ചതാണ്‌.പിന്നെ ആദ്യത്തെ പോസ്റ്റല്ലെ കുളമാക്കണ്ട എന്നുകരുതി കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നില്ല.
എന്തായാലും താങ്കള്‍ പറഞ്ഞപോലെ ഒന്നു ചെയ്തു നോക്കട്ടെ.

നിരക്ഷരൻ said...

Expecting more about your place. Keep writing.

Can you please remove word verification

ഗീത said...

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തൊഴാന്‍ വന്നിട്ടുണ്ട് . ആറന്മുളയെ ക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ട്‌.
നല്ലൊരു പോസ്റ്റ് പ്രതീക്ഷിക്കുന്നു....

കാനനവാസന്‍ said...

ഗീതചേച്ചി..വന്നതിനും വായിച്ചതിനും നന്ദി..
ആറമ്മുളയെക്കുറിച്ച് ഒരു പോസ്റ്റ് അടുത്തുതന്നെ ഇടാം..